മനാമ: കഴിഞ്ഞ അൻപതു വർഷത്തെ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ സാധാരണപ്രവർത്തകനായി, സാധാരണക്കാരോടൊപ്പം പ്രവർത്തിച്ച സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയ നേതാവ് ആയിരുന്നു അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് പി പി തങ്കച്ചൻ എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. സാധാരണ രാഷ്ട്രീയ നേതാക്കൾക്ക് കാണുന്ന തലക്കനമോ, താൻ പറയുന്നത് മാത്രം നടപ്പിലായാൽ മതി, താൻ എടുക്കുന്ന നിലപാട് മാത്രമാണ് ശരി എന്നൊന്നും കരുത്താതെ, എല്ലാവരെയും ചേർത്ത് മുന്നോട്ട് പോകാൻ കഴിഞ്ഞ നേതാവ് ആയിരുന്നു അദ്ദേഹം. ഇരുപത്തിയാറാമത്തെ വയസ്സിൽ പെരുമ്പാവൂർ നഗര സഭയുടെ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട പി പി തങ്കച്ചൻ, ആ സമയത്തെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാൻ ആയിരുന്നു. ഇരുപതു വർഷക്കാലം പെരുമ്പാവൂർ എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ കേരള നിയമസഭ സ്പീക്കർ, കൃഷി വകുപ്പ് മന്ത്രി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
നിയമസഭ സ്പീക്കർ ആയി പ്രവർത്തിച്ച കാലഘട്ടത്തിൽ ആണ് പുതിയ നിയമസഭ മന്ദിരം പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പതിറ്റാണ്ടുകളായി കേരളത്തിലെ കർഷകർ ആവശ്യപെട്ട, കൃഷിക്കുള്ള വൈദ്യുതി സൗജന്യം ആക്കണം എന്ന ആവശ്യം അദ്ദഹം കൃഷി വകുപ്പ് മന്ത്രി ആയിരുന്ന കാഘട്ടത്തിൽ ആണ് നടപ്പിലാക്കിയത്. ഇന്നും എറണാകുളം ജില്ലാ കോൺഗ്രസ് ന്റെ ഉരുക്കുകോട്ട ആയി അറിയപ്പെടുന്നതിന്റ പ്രധാനകാരണം പി പി തങ്കച്ചൻ, ടി എച്ച് മുസ്തഫ തുടങ്ങിയ നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം മൂലമാണ് എന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, സൈദ് എം എസ്, പ്രദീപ് മേപ്പയൂർ, ജേക്കബ് തേക്ക്‌തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ് മാരായ സുമേഷ് ആനേരി, വിഷ്ണു കലഞ്ഞൂർ,നസീം തൊടിയൂർ, ജോയ് ചുനക്കര, നെൽസൺ വർഗീസ്, ജലീൽ മുല്ലപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി നേതാക്കൾ ആയ സന്തോഷ് നായർ, വില്യം ജോൺ, സൽമാനുൽ ഫാരിസ്, അലക്‌സ് മഠത്തിൽ,ബിജുബാൽ സി കെ, ബൈജു ചെന്നിത്തല, നാസർ തൊടിയൂർ,ഷാജി പൊഴിയൂർ, കെ.പി. കുഞ്ഞമ്മദ്, സാബു പൗലോസ്, എബിൻ കുമ്പനാട് എന്നിവർ നേതൃത്വം നൽകി.
ബിനു കുന്നന്താനം,
മൊബൈൽ: 9288712.

