കൊച്ചി: കോട്ടയം സ്വദേശികളായ ദമ്പതികളുടെ ആറുവയസുള്ള മകളെ ആക്രമിച്ചു. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിനു വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണു 12 മുതൽ 14 വയസ്സ് പ്രായമുള്ള ആൺകുട്ടികളുടെ സംഘം കുട്ടിയെ ആക്രമിച്ചത്. വംശീയാക്രമണം ആണ് കുട്ടിക്ക് നേരെയുണ്ടായത്. നിയയുടെ മുഖത്തും കഴുത്തിലും അടിച്ചെന്നും സൈക്കിൾ കൊണ്ട് ഇടിച്ചെന്നും മാതാവായ അനുപ അച്യുതൻ പറഞ്ഞു. അയർലൻഡിൽ നഴ്‌സായ അനുപ 8 വർഷം മുൻപാണു ഭർത്താവിനൊപ്പം ഇവിടെ എത്തിയത്. ഇവർ പൊലീസിൽ പരാതി നൽകി. അക്രമികളായ കുട്ടികളെ ശിക്ഷിക്കരുതെന്നും പകരം കൗൺസലിങ് നൽകണമെന്നും അനുപ പറയുന്നു.
- August 8, 2025
- Imac Kochi

