നെ​ടു​മ്പാ​ശേ​രിയിൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വരും; സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തുടങ്ങി

  • Home-FINAL
  • Kerala
  • നെ​ടു​മ്പാ​ശേ​രിയിൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വരും; സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തുടങ്ങി

നെ​ടു​മ്പാ​ശേ​രിയിൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വരും; സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തുടങ്ങി


നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തുന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ താമസിയാതെ യാഥാർഥ്യമാകും. സ്‌റ്റേഷൻ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ ആ​വ​ണ​ങ്കോ​ട് റോ​ഡ​രി​കി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. റെ​യി​ൽ​വേ ഗ​തി ശ​ക്തി വി​ഭാ​ഗം അ​ങ്ക​മാ​ലി സു​വി​ധ എ​ന്‍റ​ർ​പ്രൈ​സ​സി​നാ​ണ് നി​ർ​മാ​ണ ക​രാ​ർ . ആ​ദ്യ​ഘ​ട്ടം ഒ​ന്പ​ത് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​നു പ​ത്തു​കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോം നി​ർ​മി​ക്കേ​ണ്ട ഭാ​ഗം മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി​ത്തു​ട​ങ്ങി. 600 മീ​റ്റ​ർ വീ​തം നീ​ള​മു​ള്ള ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം, ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ്, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, യാ​ത്ര​ക്കാ​ർ​ക്ക് ശീ​തീ​ക​രി​ച്ച വി​ശ്ര​മ​മു​റി എ​ന്നി​വ ഉ​ണ്ടാ​കും.

വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ജ​ല​പാ​ത​യും മെ​ട്രോ റെ​യി​ലും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ വ്യോ​മ-​റെ​യി​ൽ -റോ​ഡ് -ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന​ത് അ​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കും.

2010ൽ ​റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റെ​യി​ൽ​വേ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ക​ർ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ഇ​വി​ടെ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മാ​ണ ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ച പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

Leave A Comment