ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്; അപകടം മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ

  • Home-FINAL
  • Kerala
  • ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്; അപകടം മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ

ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്; അപകടം മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ


തിരുവനന്തപുരം: ട്രെഡ് മില്ലിൽ നിന്നു വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീണാണ് അപകടം. രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരുക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം. എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം. ഗുണപാഠം – ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

Leave A Comment