പാലക്കാട്ട് റിസോർട്ടിലെ നീന്തൽക്കുളത്തിൽവീണ് അഞ്ചുവയസുകാരൻ മരിച്ചു

  • Home page
  • Kerala
  • പാലക്കാട്ട് റിസോർട്ടിലെ നീന്തൽക്കുളത്തിൽവീണ് അഞ്ചുവയസുകാരൻ മരിച്ചു

പാലക്കാട്ട് റിസോർട്ടിലെ നീന്തൽക്കുളത്തിൽവീണ് അഞ്ചുവയസുകാരൻ മരിച്ചു


പാലക്കാട്: സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കോട്ടായിയിലെ റിസോർട്ടി ലായായിരുന്നു അപകടം.
മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.

Leave A Comment