റോയി പൂച്ചേരിലിന് സൗത്ത് ഇന്ത്യൻ സമഗ്ര സേവാ കൗൺസിലിന്റെ പ്രവാസി സാഹിത്യ രത്ന പുരസ്ക്കാരം

  • Home-FINAL
  • Business & Strategy
  • റോയി പൂച്ചേരിലിന് സൗത്ത് ഇന്ത്യൻ സമഗ്ര സേവാ കൗൺസിലിന്റെ പ്രവാസി സാഹിത്യ രത്ന പുരസ്ക്കാരം

റോയി പൂച്ചേരിലിന് സൗത്ത് ഇന്ത്യൻ സമഗ്ര സേവാ കൗൺസിലിന്റെ പ്രവാസി സാഹിത്യ രത്ന പുരസ്ക്കാരം


സൗത്ത് ഇന്ത്യൻ സമഗ്ര സേവാ കൗൺസിലിന്റെ 2026 ലെ പ്രവാസി സാഹിത്യരത്ന പുരസ്ക്കാരം പ്രവാസി കവിയും എഴുത്തുകാരനുമായ റോയി പൂച്ചേരിലിന്. കഴിഞ്ഞ അഞ്ച് വർഷമായി സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ സംസ്കാരിക , സാഹിത്യ , സിനിമാ , ടെലിവിഷൻ മേഖലകളിലെ വ്യക്തിത്വങ്ങൾക്ക് നൽകി വരുന്ന പുരസ്കാരമാണ് എസ്. എസ്. സി അവാർഡ്. പ്രവാസി സാഹിത്യ മേഖലയിലുള്ള പുരസ്കാരം ലഭിച്ച റോയി പൂച്ചേരിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന മലയാളി എഴുത്തുകാരനാണ്. കഴിഞ്ഞ വർഷങ്ങളിൽ പ്രവാസി സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റോയി പൂച്ചേരിലിനെ പരിഗണിച്ചതെന്ന്, എസ്. എസ്.സി പ്രസിഡന്റും ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും ജൂറി ചെയർമാനുമായ സുനി ശേഖർ അറിയിച്ചു. എഴുത്തുകാരൻ യു. സുബ്രഹ്മണ്യം സേലം രക്ഷാധികാരിയായ സമഗ്ര സേവാ കൗൺസിലിന്റെ സെക്രട്ടറി സോമൻ പുതിയാത്ത് ആണ്. 19 ന് വൈകിട്ട് 7 മണിക്ക് എറണാകുളം ടൗൺ ഹാളിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Leave A Comment