ബഹ്‌റൈനിലെ 3 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആർ. എസ്. സി ബഹ്‌റൈൻ ‘ഫൺഫിനിറ്റി’ എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. സനദിലെ റയാഹീൻ പാരഡൈസ് പൂളിൽ നടന്ന ക്യാമ്പ് രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 മണി വരെ നീണ്ടുനിന്നു.ബഹ്‌റൈനിലെ മൂന്ന് സോണുകളിൽ നിന്നായി 50-ലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. വിനോദത്തോടൊപ്പം വ്യക്തിത്വ വികസനം, ആശയവിനിമയശേഷി, നേതൃത്വഗുണം, ലക്ഷ്യബോധം തുടങ്ങിയവ വളർത്തുന്നതിനായുള്ള വിവിധ സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയത്.പസിൽ & ഇൻട്രോ, ഐസ് ബ്രേക്കിങ്, ഗോൾ സെറ്റിങ്, റോൾ പ്ലേ, ദി ഗിഫ്റ്റ്, ബ്രീസ് മീറ്റപ്പ്, പൂൾ & ഷൂട്ട് ഔട്ട്, ടേക്ക് ബാക്ക്, ലെറ്റർ റൈറ്റിങ് ടു പേരെന്റ്സ് തുടങ്ങിയ വ്യത്യസ്ത സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
വിവിധ സെഷനുകൾക്ക് ഇർഷാദ് കൊല്ലം, മിദ്‌ലാജ് പേരാമ്പ്ര, റസിൻ അബ്ദുള്ള, അഫ്സൽ ഒറ്റപ്പാലം, മുഹമ്മദ് സഖാഫി ഉളിക്കൽ, ശിഹാബ് പരപ്പ, സഫ്‌വാൻ സഖാഫി, ഇർഷാദ് കൊല്ലം, സ്വാലിഹ് ലത്തീഫി എന്നിവർ നേതൃത്വം നൽകി.രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് മങ്കര, രിസാല സ്റ്റഡി സർക്കിൾ മുൻ നാഷനൽ സെക്രട്ടറിമാരായ ജാഫർ പട്ടാമ്പി, സലീം കൂത്തുപറമ്പ്, സകരിയ കാസർഗോഡ് എന്നിവരും കൂടാതെ നാഷനൽ, സോൺ സെക്ടർ ഭാരവാഹികളും പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സൗഹൃദവും വിനോദവും വ്യക്തിത്വവികസനവും സമ്മാനിക്കുന്ന തരത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
