അഞ്ച് മാസങ്ങൾക്ക് മുൻപ് മകന്റെ വിയോഗം; ഉള്ളുനീറി ജാനകിയമ്മയുടെ യാത്ര

  • Home-FINAL
  • Business & Strategy
  • അഞ്ച് മാസങ്ങൾക്ക് മുൻപ് മകന്റെ വിയോഗം; ഉള്ളുനീറി ജാനകിയമ്മയുടെ യാത്ര

അഞ്ച് മാസങ്ങൾക്ക് മുൻപ് മകന്റെ വിയോഗം; ഉള്ളുനീറി ജാനകിയമ്മയുടെ യാത്ര


മൈസൂരു: അഞ്ച് മാസങ്ങൾക്ക് മുമ്പ്‌ എസ് ജാനകിയുടെ മകൻ മുരളികൃഷ്ണ വിടപറഞ്ഞ വിവരം പങ്കുവച്ചത്‌ ഗായിക ചിത്രയായിരുന്നു. ഇന്ന് ജാനകിയമ്മയുടെ മരണവിവരം പങ്കുവെച്ചത് കൊച്ചുമകളായ അപ്‌സരയാണ്. ഗിറ്റാറിസ്റ്റായിരുന്നു മുരളീകൃഷ്ണ ദീർഘകാലം ചികിത്സയിൽ കഴിഞ്ഞതിനുശേഷമായിരുന്നു വിടപറഞ്ഞത്. 65 വയസ്സായിരുന്നു. മകന്റെ വേർപാടിൽ നീറിയായിരുന്നു ജാനകിയമ്മയുടെ പിന്നീടുള്ള ജീവിതം. അധികം വൈകാതെ അമ്മയും വിടപറഞ്ഞു. പതിനേഴ് ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തോളം ഗാനങ്ങൾ ആലപിച്ചാണ് എസ്. ജാനകി സിനിമാലോകത്തിന്റെ വാനമ്പാടി ആയത്. 2017-ൽ നവാഗതനായ മിഥുൻ ഈശ്വറിന് വേണ്ടി പാടിയതിന് ശേഷമാണ് പിന്നണിഗാന രംഗത്തുനിന്ന് വരമിച്ചത്.

‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ജാനകിയമ്മയുടെ ചലച്ചിത്രപ്രവേശനം. പക്ഷെ ആദ്യചിത്രത്തിലെ ഗാനം പുറത്തുവന്നില്ല. കുട്ടിയുടെ ശബ്ദത്തിലും പുരുഷ ശബ്ദത്തിലുമൊക്കെ ആലപിച്ച ഗാനങ്ങളിലും എസ്. ജാനകി എന്ന കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേവലം പത്ത് മാസം മാത്രം സംഗീതം പഠിച്ചാണ് എത്ര കടുകട്ടിയുമുള്ള ഗാനങ്ങൾ എസ്. ജാനകി പാടിയത് എന്നാണ് മറ്റൊരു അത്ഭുതം.

Leave A Comment