സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊ. കെ ആലികുട്ടി
മുസ്ലിയാരുടെ വിയോഗത്തിൽ സമസ്ത ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തി.
ബഹു ഭാഷാ പണ്ഡിതനായ അദ്ദേഹം അരനൂറ്റാണ്ടിലേറെക്കാലം മത – വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി നിലകൊള്ളുകയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകനായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം സാംസ്കാരിക കേരളത്തിനും വിശിഷ്യാ മുസ്ലിം സമൂഹത്തിനും തീരാനഷ്ടമാണ്. മതവിദ്യാഭ്യാസ രംഗത്തും സാമുദായിക നവോത്ഥാന പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.മഹാനവർകൾക്കു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും ദുആ മജ്ലിസും നാളെ 24-7-2026 വെള്ളിയാഴ്ച രാത്രി 9 മണിക്ക് മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
