ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സാംസ ബഹ്റൈൻ ആഘോഷിച്ചു.ചടങ്ങിൽ ഉപദേശകസമതി അംഗം വത്സരാജ് കുയിമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റ സ്വാതന്ത്ര്യത്തിനായി പോരാടിയ സേനാനികൾക്കു ആദരവുകൾ അർപ്പിച്ചു സംസാരിച്ച അദ്ദേഹം രാജ്യത്തിന്റെ ഐക്യത്തെയും പുരോഗതിയെയും തകർക്കാൻ ശ്രെമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്ന് ഓർമപ്പെടുത്തി.

ഇതിൽ യുവതലമുറയുടെ കരുതൽ കൂടുതൽ ഉണ്ടാകണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.പ്രസിഡന്റ് റിയാസ് കല്ലമ്പലം അധ്യക്ഷൻ ആയ യോഗത്തിൽ ജനറൽ സെക്രട്ടറി സോവിൻ സ്വാഗതം പറഞ്ഞു.ട്രഷറർ സുനിൽ നീലഞ്ചേരി, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, മെമ്പർഷിപ് സെക്രട്ടറി വിനീത്, കിഡ്സ് വിംഗ് കൺവീനർ മനീഷ്,സൈബു, തൻസീർ
ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ,കിഡ്സ് വിംഗ് മെംബേർസ് ആയ ഡൈന, നേഹൽ, ഇനിയാ, ആദി തുടങ്ങി പങ്കെടുത്ത എല്ലാവരും ആശംസകൾ നേർന്നു സംസാരിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹനൻ നന്ദി പറഞ്ഞു.
