സമസ്ത ഗ്ലോബൽ സമിതി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണവും ദുആ സംഗമവും നടത്തി

  • Home-FINAL
  • Business & Strategy
  • സമസ്ത ഗ്ലോബൽ സമിതി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണവും ദുആ സംഗമവും നടത്തി

സമസ്ത ഗ്ലോബൽ സമിതി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണവും ദുആ സംഗമവും നടത്തി


സമസ്ത ഇന്റർ നാഷണൽ കൌൺസിൽ (എസ്‌.ഐ.സി ) ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും ദുആ സംഗമവും നടത്തി.ഓൺലൈൻ പ്ലാറ്റ് ഫോം മുഖേന സംഘടിപ്പിച്ച അനുസ്മരണ സംഗമം സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ഒരുനൂറ്റണ്ടു പിന്നിട്ട സമസ്ത യുടെ പൂർവ്വസൂരികളായ നേതാക്കൾ സ്വീകരിച്ചുപോന്ന സുന്നത്തുജമാഅത്തിൽ അധിഷ്ഠിതമായ നയനിലപാടുകളിൽ ഉറച്ചുനിന്നു സമസ്തയെ മുന്നോട്ടു നയിക്കുന്നതിൽ ജനറൽ സെക്രട്ടറി എന്നനിലയിൽ ആലിക്കുട്ടിമുസ്ലിയാരുടെ ധീരമായ നിലപാടുകൾ ഏറെ സഹായകമായിട്ടുണ്ടെന്നും ആഴത്തിലുള്ള അറിവും അനുഭവസമ്പത്തും അതിനനുസൃതമായ സ്വഭാവമഹിമയും ഒത്തിണങ്ങിയ മഹാ പ്രതിഭയെയാണ്ആ ലിക്കുട്ടി മുസ്ല്യാരുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും സയ്യിദുൽഉലമ അനുസ്മരിച്ചു,

എസ്‌.ഐ.സി ഗ്ലോബൽ സമിതി പ്രസിഡന്റ്‌ പി.എം.അബ്ദുൽ സലാം ബാഖവി അധ്യക്ഷനായി.ജനറൽ സെക്രട്ടറി വി.കെ.കുഞ്ഞഹമ്മദാജി ആമുഖ പ്രഭാഷണ വും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു.വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ (യു.എ.ഇ ),എ.വി.അബൂബക്കർ ഖാസിമി (ഖത്തർ ),പി.അൻവർ ഹാജി (ഒമാൻ ),അബ്ദുൽ വാഹിദ് (ബഹ്‌റൈൻ),അബ്ദുൽ ഗഫൂർ ഫൈസി (കുവൈറ്റ് ),അലവിക്കുട്ടി ഒളവട്ടൂർ,ഇബ്രാഹിം ഓമശേരി (സൗദി ),അബ്ദുൽ കരീം (ലണ്ടൻ ),യഹ്‌യ റഹ്മാനി (ഈജിപ്ത് ),ലത്തീഫ് ഫൈസി തിരുവള്ളൂർ (സലാല )എന്നിവർ സംസാരിച്ചു.സയ്യിദ് പൂക്കോയതങ്ങൾ അൽഐൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി.എസ്‌.ഐ.സി.വർക്കിങ് സെക്രട്ടറി ശംസുദ്ധീൻ ഫൈസി കുവൈത്ത് സ്വാഗതവും കോ ഡിനേറ്റർ കെ.എൻ.എസ്‌.മൗലവി നന്ദിയും പറഞ്ഞു.

Leave A Comment