സ്റ്റാർട്ടപ്പുകള്‍ക്ക് ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളിലൊന്നെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • സ്റ്റാർട്ടപ്പുകള്‍ക്ക് ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളിലൊന്നെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ബഹ്റൈൻ

സ്റ്റാർട്ടപ്പുകള്‍ക്ക് ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളിലൊന്നെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ബഹ്റൈൻ


സ്റ്റാർട്ടപ്പുകള്‍ക്ക് ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളിലൊന്നെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ബഹ്റൈൻ.മിഡില്‍ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ മികച്ച അഞ്ച് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നായാണ് ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്റ്റാർട്ടപ്പുകളും അവയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും വിലയിരുത്തി തയ്യാറാക്കിയ ‘ഗ്ലോബല്‍ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2026’-ലാണ് ബഹ്റൈൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വിപണി മൂല്യം, നിക്ഷേപ സമാഹരണം, ഫണ്ടിംഗ്, വിജയകരമായ എക്സിറ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ടിലെ വിവിധ വിഭാഗങ്ങളില്‍ ബഹ്റൈൻ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത് രാജ്യത്തിന്റെ സംരംഭക സൗഹൃദ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.സംരംഭകർക്ക് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും പരീക്ഷിക്കാനും ആവശ്യമായ സൗകര്യങ്ങളും സർക്കാർ പിന്തുണയും ബഹ്റൈനിലുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Leave A Comment