ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ പ്രിൻസിപ്പൽ വി.ആര്‍. പളനിസ്വാമിക്ക് ബഹ്‌റൈൻ മീഡിയ സിറ്റി യാത്രയയപ്പ് നൽകി. സഗയാ ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അദ്ദേഹത്തിന് മെമന്റോ കൈമാറി.

ഇന്ത്യൻ സ്കൂളിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച വി.ആർ പളനിസ്വാമിയുടെ നേതൃത്വത്തെയും, സമർപ്പണത്തെയും, ഫ്രാൻസിസ് കൈതാരത്ത് പ്രശംസിക്കുകയും മുന്നോട്ടുള്ള ജീവിതയാത്രയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ദീപക് തണൽ,ജെയിംസ് ജോസഫ്,പളനിസാമി,നിരവധി സംഘടനാ പ്രതിനിധികളും ബിഎംസി കുടുംബാംഗങ്ങളും ചടങ്ങിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു.
