ശ്രേയസ് അയ്യർ ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റൻ, വൈഭവ് സൂര്യവംശി ടീമിൽ

  • Home-FINAL
  • Business & Strategy
  • ശ്രേയസ് അയ്യർ ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റൻ, വൈഭവ് സൂര്യവംശി ടീമിൽ

ശ്രേയസ് അയ്യർ ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റൻ, വൈഭവ് സൂര്യവംശി ടീമിൽ


മുംബൈ∙ ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബിസിസിഐ. പെർഫോമൻസ്‌ മോശമായ സൂര്യകുമാർ യാദവിനു പകരമാണ് ശ്രേയസ് ക്യാപ്റ്റൻസി ഏറ്റെടുത്തത്. മുംബൈയിൽ നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ ചീഫ് സിലക്ടർ അജിത് അഗാർക്കർ, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിനാണ് ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി മൂന്നു ടീമുകളിലും ഇടംനേടി. ഐപിഎലിൽ 16 കളികളിൽനിന്ന് 776 റൺസെടുത്ത വൈഭവ് ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു.

2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ ട്വന്റി20 മത്സരം കളിച്ചത്. തിലക് വർമയാണ് മൂന്നു ടീമുകളുടെയും വൈസ് ക്യാപ്റ്റൻ. അയർലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഒരേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഏഷ്യൻ ഗെയിംസ് ടീമിൽ സൂപ്പർ താരം ജസ്പ്രീത് ബുമ്രയും കളിക്കും. പ്രിൻസ് യാദവ് ഏഷ്യൻ ഗെയിംസ് ടീമിൽ‌ ഇല്ല. മികച്ച ഫോമിലുള്ള അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യമാണ് നിലവിൽ ഇന്ത്യയുടെ ഓപ്പണിങ് ജോഡി. ലോകകപ്പിലെ ഹീറോയായ സഞ്ജുവിനെ ഉടൻ പ്ലേയിങ് ഇലവനിൽനിന്നു മാറ്റാൻ സാധ്യതയില്ല. ഫോമിലായതിനാൽ അഭിഷേകും പ്ലേയിങ് ഇലവനിലുണ്ടാകും. വൈഭവ് സൂര്യവംശിയാണെങ്കിൽ ഐപിഎലിൽ അടക്കം ഓപ്പണിങ് ബാറ്റർ മാത്രമായിട്ടാണു കളിച്ചിട്ടുള്ളത്. എങ്കിലും അയർലൻഡിനെതിരായ മത്സരങ്ങളിലും ഏഷ്യൻ ഗെയിംസിലും വൈഭവ് ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ട്. അയർ‍ലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്

Leave A Comment