മനാമ: സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: 32ഓളം പേർക്ക് പരിക്കുള്ളതായാണ് വിവരം; ഒരാളുടെ നില ഗുരുതരമാണ്,വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച പുലർച്ചെ 12. 30 ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ സിത്ര മേഖലയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 സ്വദേശികൾക്ക് പരിക്കേറ്റതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നും ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നുണ്ട് എന്നും റിപ്പോർട്ടുകൾ. 17 വയസ്സുകാരിയായ പെൺകുട്ടിക്ക് തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്കും സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവർക്കെല്ലാം മികച്ച ചികിത്സ ഉറപ്പാക്കാൻ എല്ലാ പ്രധാന ആശുപത്രികളും സജ്ജമാണെന്നും, ഇതിനായി പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വിപുലമായ സുരക്ഷാ മുൻകരുതലുകളും പദ്ധതികളും സിത്ര മേഖലയിലും, രാജ്യത്തുടനീളവും ഏർപ്പെടുത്തിയിട്ടുണ്ട്

