ഒരു ജീവനായി ഒരുതുള്ളി രക്തം’ എസ് കെ എസ് എസ് എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഒരു ജീവനായി ഒരുതുള്ളി രക്തം’ എസ് കെ എസ് എസ് എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒരു ജീവനായി ഒരുതുള്ളി രക്തം’ എസ് കെ എസ് എസ് എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ജീവിതങ്ങളെ ചേർത്തു പിടിക്കാം എന്ന ലക്ഷ്യത്തോടെ “ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർശകത്തിൽ എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും എഴുപതോളം രക്തദാതാക്കൾ ക്യാമ്പിൽ എത്തി രക്തം നൽകി.

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡൻ്റ് ഹാഫിള് ഷറഫുദീൻ ,റിച്ചി, റഫീഖ് അബ്ദുള്ള, ഫസൽ ഭായ് ബഹ്റൈൻ, അനസ്, റഹിം, മൻഷീർ, കെ എം സി സി ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, കെ ടി സലിം, ഒ കെ കാസിം, മണിക്കുട്ടൻ, മനോജ് വടകര, സൈദ്, അബ്രഹാം ജോൺ തുടങ്ങി ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പിലെത്തി ആശംസ സന്ദേശം നൽകി.സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, സമസ്‌ത ബഹ്‌റൈൻ വിവിധ ഏരിയ ഭാരവാഹികളായ അബ്‌ദുൽ റൗഫ് (മനാമ), നസീർ (ഉമ്മുൽഹസ്സം), ഹാരിസ്(ഗലാലി), ഫായിസ്, ഫാസിൽ(ഹിദ്ദ്) അഷറഫ് ,റാസിഖ് (ജിദാലി)തുടങ്ങിയവർ സന്നിഹിതരായിരുന്നു..സമസ്ത ബഹ്റെറൻ ഓർഗനൈസിംഗ് സെക്രട്ടറിയും എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡൻ്റുമായ അബ്ദുൽ മജീദ് ചോലക്കോട്, എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറിയും രക്തദാന ക്യാമ്പ് കൺവീനറുമായ നവാസ് കുണ്ടറ, എസ് കെ എസ് എസ് എഫ് ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ്, ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ്, വിഖായ ക്യാപ്റ്റൻ ഷബീർ, പ്രവർത്തക സമിതി അംഗങ്ങളായ നൗഫൽ വയനാട്, അബ്ദുൽ ജബ്ബാർ, അഷറഫ്, നിയാസ്, റഹിം നടുക്കണ്ടി, ഹിദ്ദ് ഏരീയ കൺവീനർ സിയാദ്, അനസ് ഹസനി,ഉനൈസ്,മീഡിയ കൺവീനർ മുഹമ്മദ് ലബീബ്, മുസ്തഫ സൂറൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment