ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് കൊണ്ട് ‘ഒറ്റമനസ്സ് ഒരേ ദിശയിൽ’ എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ മർക്കസ് ഹാളിൽ സംഘടിപ്പിച്ച യൂണിറ്റ് പൾസ് സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായി.സംഘടനാ ശാക്തികരണം,വൈജ്ഞാനിക ചർച്ചകൾ,സർഗാത്മക കഴിവുകൾ തുടങ്ങിയ സെഷനുകളിലായി നടന്ന പ്രഥമ യൂണിറ്റ് പൾസ് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു
എസ് കെ. എസ് എസ് എഫ് സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറിയും പ്രമുഖ പ്രഭാഷകനും സംഘാടകനുമായ
ബഷീർ അസ്അദി നമ്പ്രം വെർച്വൽ അതിഥിയായി പങ്കെടുത്തു കൊണ്ട് ഉദ്ബോധന പ്രഭാഷണം നടത്തി. ആത്മീയതയിലൂടെ സംഘടനാ ശക്തികരണത്തിനായി ഒരേ മനസ്സോടെ ഒരേ ദിശയിലൂടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.
ഹൃദയ ബന്ധങ്ങളെ ചേർത്ത് വയ്ക്കുന്ന രീതിയിലുള്ള പരസ്പരമുള്ള പരിചയപ്പെടലുകൾ പ്രവർത്തകർക്ക് ഒരു പുത്തൻ അനുഭവമായിരുന്നു. യൂണിറ്റ് പൾസ് ജനറൽ കൺവീനറും എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ നവാസ് കുണ്ടറയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അനസ് ഹസനി സ്വാഗതം പറഞ്ഞു.സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ആക്ടിംഗ് പ്രസിഡണ്ട് ഇസ്മായിൽ പറമ്പത്ത്, ജനറൽ സെക്രട്ടറി സനാഫ് റഹ്മാൻ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു
എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരിന്തൽമണ്ണ, സമസ്ത ഗുദൈബിയ ഏരിയ നേതാക്കളും സംഘാടക സമിതി കൺവീനർമാരായ യാസർ അറഫാത്ത്, മുഹമ്മദ് അഷ്റഫ്, അബ്ദുൽ ജബ്ബാർ,ഷംഷീർ, സിയാദ്, ഉനൈസ് എസ് കെ എസ് എസ് എഫ് ഗുദൈബിയ യൂണിറ്റ് കൺവീനർമാരായ സലാം ചോല, ജംഷീർ, മുഹമദ് ഫൈസൽ,ഫായിസ് ഫൈസി, ഖലീൽ റഹ്മാൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. ഫായിസ് ഫൈസി പ്രാർത്ഥനയും എസ് കെ എസ് എസ് എസ് എഫ് ഏരിയ കൺവീനർ ജംഷീർ നന്ദിയും പറഞ്ഞു
