ഒരു ജീവനായി ഒരു തുള്ളി രക്തം എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് ന്റെ വിഖായ ദിനത്തോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വെച്ചു നടത്തി വരാറുള്ള
രക്തദാന ക്യാമ്പ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന 7-ാ മത് രക്തദാന ക്യാമ്പാണ് ഇത്തവണത്തേത്. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദീൻ പൂക്കോയ തങ്ങൾ രാജ്യത്തിലെ ഭരണകർത്താക്കളെയും ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയും അനുമോദിക്കുകയും രക്തദാദാക്കളെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശം കൈമാറി.
ബഹ്റെൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓൺലൈനിലും അല്ലാതെയും രജിസ്റ്റർ ചെയ്ത ധാരാളം പേരാണ് രക്തദാനം നിർവ്വഹിച്ചത്. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ് , വർക്കിംഗ് പ്രസിഡൻ്റ് വി കെ കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്റൈൻ ഉപാധ്യക്ഷൻ സയ്യിദ് യാസർ ജിഫ്രി തങ്ങൾ ജോയിൻ്റ് സെക്രട്ടറി ഷഹിം ദാരിമി, കെ എം എസ് മൗലവി,ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി
ബഷീർ ദാരിമി .ഏരിയ നേതാക്കളായ ഈസ്മായിൽ ഉമ്മുൽ ഹസ്സം,മനാമ ഏരിയ വൈസ് പ്രസിഡണ്ട് സുലൈമാൻ പരവൂർ ഫാസിൽ ഹിദ്ദ്,തുടങ്ങിയവരും കൂടാതെ സമസ്ത ബഹ്റൈൻ വിവിധ ഏരിയാ നേതാക്കളും ഉസ്താദുമാരും സന്നിഹിതരായിരുന്നു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ്മാരായ ഉമൈർ വടകര, സജീർ പന്തക്കൽ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ,, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ. റാഷിദ് കക്കട്ടിൽ,മുഹമ്മദ് പെരിന്തൽമണ്ണ, പ്രവർത്തകസമിതി അംഗങ്ങളായ ,അഷറഫ്,ഷബീർ,അനസ് ഹസനി,സിയാദ്,ജാഫർ,ഷെമീർ,നിഷാദ് വയനാട്,മുസ്തഫ പാലക്കാട്,കൂടാതെ മറ്റു വിഖായ അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൻ്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു
