ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ഖമീസ് ഏരിയ യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടന ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. വെള്ളിയാഴ്ച എസ് എൻ സി എസ് അസ്ഥാനത്തു നടന്ന ചടങ്ങ് വനിതകൾ ആലപിച്ച ദൈവദശകത്തോടെയും വൈഗ പ്രശാന്തിന്റെ പൂജാ നൃത്തത്തോടെയുമാണ് ആരംഭിച്ചത്. ഏരിയ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സന്തോഷ് സ്വാഗതവും ഏരിയ യൂണിറ്റ് കൺവീനർ ഗോകുൽ കൃഷ്ണൻ അധ്യക്ഷ പ്രസംഗവും നടത്തി.ചടങ്ങിലെ മുഖ്യാതിഥി പ്രിൻസ് നടരാജൻ ഭദ്രദീപം കൊളുത്തി ഏരിയ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വെച്ച് മുഖ്യാതിഥിയെയും രക്ഷാധികാരി ഷാലിൻ ബി.എസിനെയും ആദരിച്ചു.SNCS ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ബി.ഒ.ഡി കോർഡിനേറ്റർ സംഗീത ഗോകുൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

രമ്യ അരുൺ മുഖ്യ അവതാരകയായിരുന്നു.ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഫീനിക്സ് ഡിവൈസ് ടീം അവതരിപ്പിച്ച നൃത്തം ദേവപ്രിയ സുനിലിന്റെ വയലിൻ കച്ചേരി, അറബിക് ഡാൻസ് എന്നിവ അരങ്ങേറി. തുടർന്ന് കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണവും ശ്രീ ഗുരുവായൂരപ്പൻ ഭജന സംഘത്തിന്റെ ഭജനയും ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി.
