ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സൽമാബാദ് ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

  • Home page
  • Business & Strategy
  • ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സൽമാബാദ് ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സൽമാബാദ് ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു


ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സൽമാബാദ് ഏരിയ യൂണിറ്റിന്റെ പുനഃസംഘടനാ ചടങ്ങ് വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.​യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച ദൈവദശകത്തോടെ ആരംഭിച്ച ചടങ്ങിൽ സൽമാബാദ് ഏരിയ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും, കൺവീനർ അനിൽ കുമാർ അധ്യക്ഷ പ്രസംഗവും നിർവ്വഹിച്ചു. ടൈ പാക്ക് കമ്പനി മേധാവി മനോജ് സുരേന്ദ്രൻ മുഖ്യ അതിഥിയായി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു.


​എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ബി.ഒ.ഡി കോർഡിനേറ്റർ സുധാ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.സുചിത്ര ബിജു പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു.​തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കലാകാരന്മാർക്കും ഗുരുവിനുമുള്ള ഉപഹാര സമർപ്പണത്തിന് ശേഷം സൽമാബാദ് സർഗം മ്യൂസിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

Leave A Comment