‘കൊലയാളി ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല’; പ്രതിഷേധവുമായി രക്ഷിതാവ്

  • Home page
  • Kerala
  • ‘കൊലയാളി ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല’; പ്രതിഷേധവുമായി രക്ഷിതാവ്

‘കൊലയാളി ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല’; പ്രതിഷേധവുമായി രക്ഷിതാവ്


കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനിൽ നിന്നും നീന്തൽ മൽസര വിജയിയായ മകൾ സമ്മാനം വാങ്ങില്ലെന്ന നിലപാടുമായി രക്ഷിതാവ്. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു.

‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല’ എന്ന് രക്ഷിതാവ് പരസ്യമായി വ്യക്തമാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്. കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. മത്സരത്തിനുശേഷം നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ കൃഷിമന്ത്രി സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമൻ മാദ്ധ്യമപ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് ഇറങ്ങിപ്പോയിരുന്നു.

Leave A Comment