ബഹ്‌റൈനിലെ സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ക്ലബ് നൽകുന്ന “സോഷ്യൽ സർവീസ് എക്‌സലൻസ് പുരസ്‌കാരം” ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്തിന് ലഭിച്ചു. ഇന്ത്യൻ ക്ലബ്ബിൻറെ ഓണം ഫിയസ്റ്റ 2025 നോട്, അനുബന്ധിച്ച് നടന്ന പുതിയ ഭരണസമിതി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണിയിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഹിസ് എക്സലൻസി ഒസാമ അലാലവി ആണ് അവാർഡ് സമ്മാനിച്ചത്.ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ്, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ്, മന്ത്രാലയ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി സയീദ് ദർവീഷ്, മന്ത്രിയുടെ ഓഫീസ് ഡയറക്ടർ മിഷാൽ ഖാലിദ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ പ്രശസ്ത ഗായകർ ദിവ്യാ നായർ, ആബിദ് അൻവർ എന്നിവർ നയിച്ച സംഗീതവിരുന്നും അരങ്ങേറി. ഈ അംഗീകാരം IMAC BMC ടീമിനും, സംഘാടക സമിതി അംഗങ്ങൾക്കും , തൻ്റെ എല്ലാ പ്രവർത്തനങ്ങളെയും സേവനങ്ങളെയും പിന്തുണക്കുന്ന ഏവർക്കും സമർപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് നേടിയ ഫ്രാൻസിസ് കൈതാരത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി ബിഎംസി ടീമും കുടുംബാംഗങ്ങളും അറിയിച്ചു.

