ആറുവരി ദേശീയപാതയിൽ ബസ് സ‌ർവീസുകൾക്ക് വിലക്ക്

  • Home page
  • Kerala
  • ആറുവരി ദേശീയപാതയിൽ ബസ് സ‌ർവീസുകൾക്ക് വിലക്ക്

ആറുവരി ദേശീയപാതയിൽ ബസ് സ‌ർവീസുകൾക്ക് വിലക്ക്


തിരുവനന്തപുരം: ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുവഴി സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇത്തരത്തിൽ ഇറക്കിവിടുമ്പോൾ ഹൈവേയിൽനിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധിപ്പേരാണ് പരാതിപ്പെട്ടത്. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും ഒരു സ്ഥലത്തും ബസ് സ്റ്റോപുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. അതിനാൽ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂവെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

Leave A Comment