അടുത്ത മാസം തിരുവന്തപുരത്ത് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ മുഖ്യാതിഥിയായി ശശി തരൂരിനെ പങ്കെടുപ്പിക്കാനാണ് നീക്കം. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹിം ഡല്‍ഹിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് ശശി തരൂരിനെ ക്ഷണിച്ചത്. ഇന്നലെ തരൂര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലേയാണ് റഹിമിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെക്കുറിച്ചാണ് താന്‍ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം.ലോകം അറിയുന്ന, അംഗീകരിക്കുന്ന ഡിപ്ലോമാറ്റുകൂടിയ ശശി തരൂര്‍ കേരളത്തിലെ വ്യവസായ വികസനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതോടെ യുവാക്കളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സി പി എം നേതൃത്വം. സി പി എമ്മുമായി രാഷ്ട്രീയമായ ഏറ്റുമുട്ടലിന് ഇല്ലെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം പെരിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തുടര്‍ച്ചയായി അവഗണിക്കുന്നുവെന്ന പരാതി തരൂരിന് കുറച്ചുകാലമായുണ്ട്. കഴിഞ്ഞ വര്‍ഷം തരൂര്‍ സംസ്ഥാനത്ത് നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങളില്‍ കെ പി സി സി നേതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും മലപ്പുറം, കോട്ടയം ഡി സി സി അധ്യക്ഷന്മാര് എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ വേരുറപ്പിക്കാനുള്ള നീക്കം നടത്തുന്നതില്‍ പ്രതിപക്ഷ നേതാവിനടക്കം വിയോജിപ്പുണ്ടായിരുന്നു.ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശബ്ദമാവുകയെന്നതായിരുന്നു ശശി തരൂര്‍ ലക്ഷ്യമിട്ട ആദ്യ രാഷ്ട്രീയനീക്കം.

