വൻ പോലീസ് സന്നാഹം; സുഹൈലിനെ കോടതിയിൽ എത്തിച്ചു

  • Home page
  • Business & Strategy
  • വൻ പോലീസ് സന്നാഹം; സുഹൈലിനെ കോടതിയിൽ എത്തിച്ചു

വൻ പോലീസ് സന്നാഹം; സുഹൈലിനെ കോടതിയിൽ എത്തിച്ചു


കൊച്ചി: നെടുമ്പാശ്ശേരിയിലെ മൂന്ന് ചെറുപ്പക്കാരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിനെയും കൂട്ടുകാരെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. അതീവ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. വൻ പോലീസ് സന്നാഹമാണുള്ളത്. കാറോടിച്ചിരുന്ന സുഹൈൽ, കാറിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് മിനികൂപ്പർ അപകടത്തിലെ പ്രതികൾ. നേരത്തെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ, അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ പ്രതികളെ കൈയേറ്റം ചെയ്തിരുന്നു.

കൂടുതൽ തെളിവുശേഖരണം കേസിന് ആവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഗൗരവസ്വഭാവമുള്ള കേസായതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. 120 കിലോമീറ്ററിന് മേൽ വേഗത്തിൽ വാഹനമോടിച്ചിരുന്നുവെന്നാണ് മുഖ്യപ്രതി സുഹൈൽ പറഞ്ഞത്. കൂടാതെ, ശനിയാഴ്ച ഉച്ചമുതൽ തന്നെ മൂന്ന് ബാറുകളിൽ നിന്നായി പ്രതികൾ മദ്യപിച്ചിരുന്നു. ഈ ബാറുകളിലെത്തി തെളിവുശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതി ഓടിച്ചിരുന്ന വാഹനത്തിന്റെ താക്കോൽ കോടതിയുടെ കൈവശമാണ്. അതടക്കം വിട്ടു കിട്ടണം. അതേസമയം പ്രതികളും ജാമ്യത്തിനായി നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സുഹൈൽ സമർപ്പിച്ച ജാമ്യഹർജിയിൽ നാളെ കോടതി വിധി പറയും.

Leave A Comment