ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി (സിംസ് )

  • Home page
  • Business & Strategy
  • ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി (സിംസ് )

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി (സിംസ് )


ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സിറോ മലബാർ സൊസൈറ്റി (സിംസ് ) അംഗങ്ങളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ടി. ജോസഫ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി.ഐ.ടി. സെക്രട്ടറി സിബു ജോർജ്, ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, മുൻ പ്രസിഡന്റുമാരായ ജേക്കബ് വാഴപ്പിള്ളി, ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സീനിയർ അംഗങ്ങളായ റോയ് സി. ആന്റണി, റോയ് ജോസഫ്, സാനി പോൾ, സോജി മാത്യു, പ്രിൻസ്, ഷിബു കൈതാരത്ത്, അരുൺ കൈതാരത്ത്, ലിയോൺസ്, സംഗീത് ജെൻസൺ എന്നിവരുള്‍പ്പടെ നിരവധി SYMS കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യദിന സന്ദേശങ്ങളും കൊണ്ട് ശ്രദ്ധേയമായ ചടങ്ങ്, ഇന്ത്യയുടെ അഭിമാനകരമായ പൈതൃകവും ദേശീയ ഐക്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ചുകൊണ്ട് സമാപിച്ചു.

Leave A Comment