മൊബൈൽ ഫോൺ വാങ്ങി വെച്ചു; 17 കാരൻകാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി നാടുവിട്ടു

  • Home page
  • Kerala
  • മൊബൈൽ ഫോൺ വാങ്ങി വെച്ചു; 17 കാരൻകാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി നാടുവിട്ടു

മൊബൈൽ ഫോൺ വാങ്ങി വെച്ചു; 17 കാരൻകാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി നാടുവിട്ടു


കണ്ണൂർ: മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിൽ കണ്ണൂർ ചൊക്ലിയിൽ നിന്ന് നാടുവിട്ട 17കാരൻ ശിവസൂര്യയെ തേടി പൊലീസ് വാരാണസിയിലേക്ക്. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്‍റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല.

Leave A Comment