മനാമ: കാസർകോഡ് തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മുജമ്മഉൽ ഇസ്ലാമിയ്യയുടെ പ്രവർത്തനങ്ങൾക്കായി ബഹറൈൻ കമ്മിറ്റി രൂപവത്കരിച്ചു.സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന സ്ഥാപനങ്ങി ന് കീഴിലായി മുന്നൂറിലേറെ വിദ്യാർഥികൾ ദർസ്, ദഅ്,വ, അഗതി അനാഥ മന്ദിരം, ഹിഫ്സുൽ ഖുർആൻ, തുടങ്ങി വിഭിന്ന തലങ്ങളിൽ സൗജന്യമായി മതഭൗതിക വിജ്ഞാനം നേടുന്നതോടൊപ്പം 1500 ലേറെ വിദ്യാർത്ഥികൾ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠനം നടത്തുന്നുണ്ട്.
ഇസ-ടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കമ്മറ്റി രൂപവത്കരണത്തിന് മുജമ്മഅ് ദഅവ കോളേജ് പ്രിൻസിപ്പൽ സ്വാദിഖ് അഹ്സനി നേതൃത്വം നൽകി.
ഭാരവാഹികളായി ഹാഫിള് അസ്ഹർ ബുഖാരി തങ്ങൾ സഖാഫി കുണിയ (പ്രസിഡണ്ട്,), അബ്ദുസ്സമദ് കാക്കടവ് (ജനറൽ സെക്രട്ടറി) മുഹമ്മദ് ഹാജി കണ്ണപുരം (ഫൈനാൻസ് സെക്രട്ടറി) ഉസ്മാൻ സഖാഫി ഇരിങ്ങൽ, മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം ( വൈസ് പ്രസിഡൻ്റുമാർ) നൗഷാദ് മുട്ടുന്തല, റിയാസ് ഉദിനൂർ, (ജോയിൻ്റ് സെക്രട്ടറിമാർ) ശമീർ ഇബ്രാഹിം ഫാളിലി ആയിറ്റി . ( ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.
മുനീർ കുന്നുകൈ, റസാഖ് കണ്ണപുരം, അസ്ഹറുദ്ദീൻ ചെമ്പ്രകാനം, ആസിഫ് ചെമ്പ്രകാനം, അബ്ദുസത്താർ കുന്നുംകൈ, റാഫി കുന്നുകൈ, ഷഫീഖ് കണ്ണപുരം, അബ്ദുല്ല കക്കട്ട്, എന്നിവർ സംബന്ധിച്ചു. അബ്ദുസമദ് കാക്കടവ് നന്ദി പറഞ്ഞു.

