മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു; 2 പേർ ആശുപത്രിയിൽ

  • Home-FINAL
  • Kerala
  • മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു; 2 പേർ ആശുപത്രിയിൽ

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു; 2 പേർ ആശുപത്രിയിൽ


മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂർ മല വ്യൂപോയിന്റിൽ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ അടുത്തുള്ള സർവീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സർവീസ് സ്റ്റേഷൻ തൊഴിലാളിയാണ്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണത്.

കനത്തമഴയും കാറ്റുമുണ്ടായപ്പോൾ സർവീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ കാബിനിൽ കയറി ഇരിക്കുകയായിരുന്നു ഷിജു. പിന്നാലെ മൺതിട്ട ഇടിഞ്ഞ് ലോറിക്കും സർവീസ് സ്റ്റേഷനും മുകളിലേക്ക് വീഴുകയായിരുന്നു. പുനലൂർ അഗ്നിരക്ഷാസേന ഒന്നരമണിക്കൂറിലേറെ ശ്രമിച്ചാണ് മണ്ണുനീക്കി ഷിജുവിനെ കണ്ടെത്തിയത്. ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഷിജുവിനെ പുറത്തെടുത്തത്. മണ്ണിടിച്ചിലിൽ സർവീസ് സ്റ്റേഷനും പൂർണമായി തകർന്നു.

Leave A Comment