തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (ടി.എം.സി.എ) സൽമാനിയ മെഡിക്കൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു.
ടി.എം.സി.എ പ്രസിഡന്റ് ഫിറോസ് മാഹി, ജനറൽ സെക്രട്ടറി നവാസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് രക്ഷാധികാരികളായ സാദിഖ്, ഫുആദ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് വി.കെ., ശംസുദ്ദീൻ, സാജിദ് പനോളി, അഫ്സൽ പെരിങ്ങാടി, നൗഷാദ്, റയീസ് അൽജസീറ, നസീബ്, റാഷിദ്, സഹൽ, ഹഫ്‌സൽ എന്നിവരും നേതൃത്വം നൽകി.ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യങ്ങളായ റഷീദ് സി.എച്ച്. (തണൽ), കെ.ടി. സലീം, സുരേഷ് പുത്തൻവളയം, മുജീബ് മാഹി (ഗോൾഡൻ ഹാൻഡ്സ്), ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ക്യാമ്പ് സന്ദർഷിച്ചു പിന്തുണ അറിയിച്ചു.ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് അധികൃതർ ടി.എം.സി.എ ഭാരവാഹികളെ അഭിനന്ദിച്ചു.’രക്തദാനം ജീവദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വരുംനാളുകളിലും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ടി.എം.സി.എ ഭാരവാഹികൾ അറിയിച്ചു.
