കെപിസിസി അധ്യക്ഷനാകാൻ ടി.എന്‍ പ്രതാപനും രംഗത്ത്

  • Home page
  • Kerala
  • കെപിസിസി അധ്യക്ഷനാകാൻ ടി.എന്‍ പ്രതാപനും രംഗത്ത്

കെപിസിസി അധ്യക്ഷനാകാൻ ടി.എന്‍ പ്രതാപനും രംഗത്ത്


തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ച് മുൻ എംപി ടി.എൻ പ്രതാപനും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശ്വസ്തൻ കൂടിയാണ് ടി.എൻ പ്രതാപൻ. കെപിസിസി അധ്യക്ഷ പദവി നിർണയിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പിന്തുണയും പ്രതാപൻ തേടിയതായാണ് റിപ്പോർട്ട്‌.

അതേസമയം അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദ്ദവുമായി വിവിധ നേതാക്കൾ രംഗത്തുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹ്നാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. ടി.എൻ പ്രതാപനെ കൂടാതെ യുവനേതാക്കളായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരും പരിഗണനയിലാണ്ട്. കൊടിക്കുന്നിൽ സുരേഷിനുവേണ്ടി ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മയും രംഗത്തുണ്ട്.
എന്നാൽ ഒരാൾക്ക് ഒരുപദവി എന്ന പാർട്ടി നയം കൊടിക്കുന്നിലിനും ബെന്നിക്കും ആന്റോയ്ക്കും കുഴൽനാടനും ഷാഫിക്കും എല്ലാം കടമ്പയാണ്. ഒരാൾക്ക് ഒരു പദവി എന്ന നയം അംഗീകരിച്ചാൽ ടി.എൻ പ്രതാപൻ, ജോസഫ് വാഴക്കൻ ഇവരിൽ ഒരാൾക്ക് സാധ്യതയുണ്ട്‌.

Leave A Comment