ചികിത്സാ സഹായം നൽകി

ചികിത്സാ സഹായം നൽകി


പ്രഥമ പ്രവാസിസംഘടനയായ ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ചങ്ങനാശ്ശേരി സ്വദേശി മുരുകനാചാരിയുടെ ചികിത്സാ ചിലവുകൾക്കായി എൻ.ആർ.ഐ. കൗൺസിൽ ആദ്യ ഗഡുവായി അര ലക്ഷം രൂപാ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ചങ്ങനാശേരി തുരുത്തിയിലുള്ള മുരുകന്റെ വസതിയിലെത്തി ഏൽപ്പിച്ചു. സ്വന്തമായി വീടില്ലാത്ത മുരുകന് വീട് പണിയാനായി മൂന്നു സെന്റ് ഭൂമി ദാനം ചെയ്ത ടോം ജോസ്, സംഘടനാ ഭാരവാഹികളായ ലത്തീഫ് എറണാകുളം, സുലൈമാൻ ഖനി വിഴിഞ്ഞം എന്നിവർ സന്നിഹിതരായി.മുരുകനു വേണ്ടി ഭവനം നിർമ്മിക്കുവാൻ ആവശ്യമായ സഹായം കൗൺസിൽ നൽകുമെന്നു ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.അഹമ്മദ് നാട്ടുകാർ നേതൃത്വം നൽകുന്ന കർമ്മ സമിതിക്ക് ഉറപ്പ് നൽകി.

Leave A Comment