45 വർഷം ബഹ്‌റൈൻ പ്രവാസിയായിരുന്ന തോമസ് സെബാസ്റ്റ്യൻ നിര്യാതനായി.

  • Home-FINAL
  • Business & Strategy
  • 45 വർഷം ബഹ്‌റൈൻ പ്രവാസിയായിരുന്ന തോമസ് സെബാസ്റ്റ്യൻ നിര്യാതനായി.

45 വർഷം ബഹ്‌റൈൻ പ്രവാസിയായിരുന്ന തോമസ് സെബാസ്റ്റ്യൻ നിര്യാതനായി.


നാൽപത്തിയഞ്ച് വർഷമായി മനാമ സെൻട്രൽ മാർക്കറ്റിൽ അൽ ഖാദീം ട്രെഡിങ് ൽ ജോലിക്കാരനായിരുന്ന കോട്ടയം ചങ്ങനാശ്ശേരി കുന്നുംപുറം, മണിമുറി തെക്കേക്കരതോമസ് സെബാസ്റ്റ്യൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. പ്രവാസം ആരംഭിച്ചത് മുതൽ ഒരേ കമ്പനിയിൽ ആണ് പരേതൻ ജോലി ചെയ്തിരുന്നത്. ഭാര്യ അന്നമ്മ പി ചാക്കോ സൽമാനിയ ഹോസ്പിറ്റലിലെ മുൻ സ്റ്റാഫ് നേഴ്‌സായിരുന്നു. മക്കൾ :ഡോ. അലന്റീന ആൻ തോമസ്, അതുല്യ ആൻ തോമസ് എന്നിവർ. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക്, സെന്റ്. സേവ്യെഴ്സ് ഫെറോന പള്ളി, തൃക്കൊടിത്താനത്തു വച്ച് നടക്കും.

Leave A Comment