ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025; മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം ഇന്ന്, സമ്മാനദാനം നാളെ ബി. എം.സി പൊന്നോണം പരിപാടിയിൽ

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025; മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം ഇന്ന്, സമ്മാനദാനം നാളെ ബി. എം.സി പൊന്നോണം പരിപാടിയിൽ

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025; മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം ഇന്ന്, സമ്മാനദാനം നാളെ ബി. എം.സി പൊന്നോണം പരിപാടിയിൽ


കേരള നേറ്റീവ് ബോൾ അസോസിയേഷൻ, ടഗ് ഓഫ് വാർ കൂട്ടായ്മയുടെ പിന്തുണയോടുകൂടി ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കും. കെ എൻ ബി എ ജനറൽ കൺവീനർ രഞ്ജിത്ത് കുരുവിള, ടൂർണമെന്റ് കൺവീനർ ജിതിൻ കെ. കുട്ടപ്പൻ, ജോയിന്റ് കൺവീനർ പോൾ ജോൺ, ക്രിസ്റ്റി വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (സെപ്തംബർ വെള്ളി വൈകീട്ട് 3 മുതൽ കാനൂ ഗാർഡന് സമീപമുള്ള കെ.എൻ.ബി എ ഗ്രൗണ്ടിൽ സൽ മാനിയ കിങ്‌സും സിത്ര ലയൺസും തമ്മിലുള്ള മത്സരം നടക്കും. ആഗസ്ത് 15 വെള്ളിയാഴ്ച കെ.എം. ബി.എ ഗ്രൗണ്ടിൽ ആരംഭിച്ച മത്സരങ്ങളുടെ ഫൈനലാണ് വെള്ളിയാഴ്ച അരങ്ങേറുന്നത്. ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരു നിലത്ത്, ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ, കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള രക്ഷാധികാരി മോബി തുടങ്ങിയവർ നേതൃത്വം നൽകും.

27 ആം തീയതി വൈകുന്നേരം ബി.എം.സി ഹാളിൽ നടക്കുന്ന KNBA ഓണം പൊന്നോണം ഓണാഘോഷ പരിപാടിയിൽ, മത്സരത്തിൽ വിജയിക്കുന്നവർക്ക് BMC ശ്രാവണ മഹോത്സവം ട്രോഫികൾ സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു. വാശിയേറിയ നാടൻ പന്തുകളി ഫൈനൽ മത്സരം കാണുവാൻ എല്ലാ നല്ലവരായ നാടൻ പന്ത് കളി സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു. ഫൈനൽ മത്സരം കെ.എൻ.ബി.എയുടെ ഫേസ്ബുക്ക് യൂട്യൂബ് പേജിലൂടെ പ്രേക്ഷകർക്ക് ലൈവ് ആയി കാണാൻ സാധിക്കും.

 

Leave A Comment