യു.എ.ഇ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ.അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നിയമങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെയും യു.എൻ. രക്ഷാസമിതി പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമുദ്ര ഗതാഗത സുരക്ഷയ്ക്കും എതിരായ വലിയ ഭീഷണിയാണ് ഇതെന്നും ബഹ്‌റൈൻ വ്യക്തമാക്കി.ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇ. ഊർജ കമ്പനിയായ അഡ്‌നോക്കിന്റെ രണ്ട് ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
