യൂണിറ്റി ബഹ്റൈന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • യൂണിറ്റി ബഹ്റൈന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

യൂണിറ്റി ബഹ്റൈന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


യൂണിറ്റി ബഹ്റൈന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാം മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. റിഫാ അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഏകദേശം 188 പേർ പങ്കെടുത്ത് വിവിധ ആരോഗ്യപരിശോധനകളും വിദഗ്ധരുടെ നിർദേശങ്ങളും പ്രയോജനപ്പെടുത്തി.യൂണിറ്റി ബഹ്റൈൻ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായ ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജയൻ മേലെത്ത് സ്വാഗതം ആശംസിച്ചു.മുഖ്യാതിഥിയായ മേജർ പ്രിൻസ് ജോസ് (റിട്ട.) മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചാരിറ്റി കൺവീനർ സുദീപ് രാഘവൻ, എന്റർടൈൻമെന്റ് സെക്രട്ടറി സനോജ് ഭാസ്കർ, CANDELA UV സംരംഭകൻ നിഖിൽ സോമനാഥൻ, റിഫാ അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി അരുൺ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്, “Heat Stroke Prevention” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അഷ്റഫ് മുഹമ്മദ് അലി ബോധവത്കരണ ക്ലാസ് നയിച്ചു. വേനൽക്കാലത്ത് ആരോഗ്യസംരക്ഷണത്തിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.

രക്ഷാധികാരികളായ ഗിരീഷ്, അനിൽ കുമാർ എന്നിവരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളായ ഗായത്രി, സതീഷ്, ശ്രീകുമാർ, മണികണ്ഠൻ, സുരേഷ്, വീജിഷ്, ഗോപിനാഥ് എന്നിവരുടെയും സജീവമായ നേതൃത്വവും പ്രവർത്തനവും ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് ആരോഗ്യസേവനം കൂടുതൽ സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ യൂണിറ്റി ബഹ്റൈൻ ഇനിയും ഇത്തരം ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment