കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം


ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ച നേതാക്കൾ ചൂണ്ടികാട്ടി വരുന്ന പൊതു തെരഞ്ഞടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ ഭരണത്തിൽ എത്തിക്കേണ്ടത് കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു .വിലക്കയറ്റവും കുത്തഴിഞ്ഞ പോലീസ് ഭരണവും കൊണ്ട് പൊറുതി മുട്ടിയ ജനരോക്ഷം വോട്ടായി മാറുന്നതിന് തുടക്കമായിരിക്കണം നിലമ്പൂരിലെ വിധിയെഴുത്തെന്ന് പ്രാസംഗികർ ചൂണ്ടികാട്ടി. സി ജെ പി കൂട്ട് കെട്ടിനെ പിഴുതെറിയാൻ നിലമ്പൂരിലെ നല്ലവരായ വോട്ടര്മാരോട് കൺവെൻഷൻ ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ ഇഖ്ബാൽ താനൂർ അധ്യക്ഷനായിരുന്നു .സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര കൺവെൻഷൻ ഉത്ഘാടനം ചെയ്തു.കെഎംസിസി സംസ്ഥാന ആക്ടിങ് ജന:സെക്രെട്ടറി അഷ്‌റഫ് കക്കണ്ടി,കെഎംസിസി നേതാക്കളായ സഹീർ കാട്ടാമ്പള്ളി, കുട്ടൂസ മുണ്ടേരി , വി എച്ച് അബ്ദുള്ള ,ഇമ്മാസ് ബാബു, ഇർഷാദ് കണ്ണൂർ ,ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയിലക്കാട് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സലിം തളങ്കര, അഷ്‌റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടിത്തായ, ജില്ലാ നേതാക്കളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, മുഹമ്മദ്‌ മെഹ്‌റൂഫ്‌, ഷഹീൻ താനാളൂർ, മുജീബ്‌ ആഡ്‌വെൽ, മൊയ്തീൻ മീനാർക്കുഴി, ശിഹാബ്‌ പൊന്നാനി, വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ സെക്രെട്ടറി അലി അക്ബർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി വി കെ റിയാസ് നന്ദിയും പറഞ്ഞു

Leave A Comment