യുഎൻഐബി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുതുനേതൃത്വം

  • Home-FINAL
  • Business & Strategy
  • യുഎൻഐബി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുതുനേതൃത്വം

യുഎൻഐബി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുതുനേതൃത്വം


2017-ൽ ആരംഭിച്ച യുണൈറ്റഡ്‌ നേഴ്സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ (യുഎൻഐബി) നഴ്‌സിംഗ് രംഗത്ത് ഐക്യത്തിന്റെയും അഭിവൃദ്ധിയുടെയും സാമൂഹ്യ സേവനത്തിന്റെയും സൂചനയായി മാറിയിട്ടുണ്ട്. സംഘാടനത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിച്ച എല്ലാ മുൻകൂട്ടി പ്രവർത്തകരുടെയും പ്രതിബദ്ധതയും പരിശ്രമവും യുഎൻഐബി-യെ ഇന്ന് ബഹ്‌റൈനിലെ സുപ്രധാന നഴ്‌സിംഗ് സംഘടനകളിലൊന്നാക്കി മാറ്റിയിരിക്കുന്നു.

2025-26 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ഈ പുതുനേതൃത്വം സംഘടനയുടെ ഉന്നമനത്തിനായി കൂടുതൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നഴ്‌സുമാരുടെ കഴിവുകളും സേവനഭാവനയും സമൂഹത്തിനൊപ്പം പങ്കുവെച്ച്, ആരോഗ്യപരിപാലന മേഖലയിൽ കൂടുതൽ മികച്ച മാറ്റങ്ങൾ സൃഷ്ടിക്കാൻ യുഎൻഐബി മുന്നേറട്ടെ.

യുഎൻഐബി– ഐക്യത്തിലാണ് ശക്തി, സേവനത്തിലാണ് മികവ്

Leave A Comment