വടകര സഹൃദയവേദി കുടുംബസംഗമം സംഘടിപ്പിച്ചു

വടകര സഹൃദയവേദി കുടുംബസംഗമം സംഘടിപ്പിച്ചു


വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ അൽ മെറ്ററി പൂൾ, ആലി ബുരിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സംഘടനയിലെ 150-ലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി സൗഹൃദവും കുടുംബസ്നേഹവും പങ്കിടുന്ന വേദിയായി മാറി.കൺവീനർ അജേഷിന്റെയും കോർഡിനേറ്റർ എം. എം. ബാബുവിന്റെയും നേതൃത്വത്തിൽ നടന്ന പൂൾ പാർട്ടിയിൽ എന്റർടൈൻമെന്റ് സെക്രട്ടറി സുനിൽ കുമാർ ഏകോപിപ്പിച്ച കലാപരിപാടികളും വിവിധ ഗെയിമുകളും ശ്രദ്ധേയമായി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിനോദപരിപാടികൾ കുടുംബസംഗമത്തിന് കൂടുതൽ ആവേശം പകർന്നു.

ഔദ്യോഗിക പരിപാടിയിൽ ജനറൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ. പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ രഞ്ജിത് വി. പി., മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, വനിതാവേദി സെക്രട്ടറി ശ്രീജി രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുടുംബസംഗമത്തിൽ വിവിധ ഗെയിമുകളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വർക്കിങ് കമ്മിറ്റി കൺവീനർ സുമേഷ് അനേരി സ്പോൺസർ ചെയ്തു.കുടുംബസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് നിർവാഹക സമിതി അംഗങ്ങൾ, രക്ഷാധികാരികൾ, വനിതാവേദി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave A Comment