ര​ത്ത​ൻ ഖേ​ൽ​ക്ക​റു​ടെ നി​യ​മ​നം സ്വാ​ഭാ​വി​ക ന​ട​പ​ടി; ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​ത്: മു​ഖ്യ​മ​ന്ത്രി

  • Home-FINAL
  • Kerala
  • ര​ത്ത​ൻ ഖേ​ൽ​ക്ക​റു​ടെ നി​യ​മ​നം സ്വാ​ഭാ​വി​ക ന​ട​പ​ടി; ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​ത്: മു​ഖ്യ​മ​ന്ത്രി

ര​ത്ത​ൻ ഖേ​ൽ​ക്ക​റു​ടെ നി​യ​മ​നം സ്വാ​ഭാ​വി​ക ന​ട​പ​ടി; ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​ത്: മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി​രു​ന്ന ര​ത്ത​ൻ ഖേ​ൽ​ക്ക​റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഖേ​ൽ​ക്ക​റു​ടെ നി​യ​മ​നം സ്വാ​ഭാ​വി​ക​മാ​യ ഭ​ര​ണ​ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എ​ടു​ത്ത ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും പൂ​ർ​ണ​മാ​യ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​ന​ങ്ങ​ൾ ആ​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ അ​തോ​ടെ സി​ഇ​ഒ​യു​ടെ ജോ​ലി തീ​രു​ക​യാ​ണെ​ന്നും അ​ത് ക​ഴി​ഞ്ഞാ​ൽ പി​റ്റേ ദി​വ​സം അ​ദ്ദേ​ഹം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്ക​ണ​മെ​ന്നാ​ണോ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. ന​ളി​നി നെ​റ്റോ​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ​ത്ത​ര​ത്തി​ൽ നി​യ​മി​ച്ചി​ട്ടി​ല്ലേ എ​ന്നും സ​തീ​ശ​ൻ ആ​രാ​ഞ്ഞു. ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും യു​ഡി​എ​ഫി​ന് 102 സീ​റ്റ് വാ​ങ്ങി​ത്ത​ന്ന​ത് ഖേ​ൽ​ക്ക​റാ​ണെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തൊ​രു ത​മാ​ശ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ബം​ഗാ​ളി​ൽ സി​ഇ​ഒ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്തി​പ​ര​മ​ല്ലാ​തെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ബം​ഗാ​ളി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മ​ട​ക്കം പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​സ്ഐ ആ​റി​ലൂ​ടെ നി​ര​വ​ധി പേ​രെ വോ​ട്ട​ർ പ​ട്ടി​ക​യ​ൽ നി​ന്ന് ബം​ഗാ​ളി​ലെ സി​ഇ​ഒ പു​റ​ത്താ​ക്കി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ര​ത്ത​ൻ ഖേ​ൽ​ക്ക​ർ​ക്കെ​തി​രെ ഇ​തു​വ​രെ ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടാ​യി​രു​ന്നോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ബി​ജെ​പി​ക്കോ സി​പി​എ​മ്മി​നോ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​രാ​തി​യു​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മി​ക​ച്ച ട്രാ​ക്ക് റെ​ക്കോ​ർ​ഡു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഖേ​ൽ​ക്ക​ർ ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ കാ​ല​ത്തും പ​ല സു​പ്ര​ധാ​ന പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Comment