ചെന്നൈ: വിജയ്‌യുടെ ടി.വി.കെയ്ക്ക് വി.സി.കെയുടെ രണ്ട് എം.എൽ.എമാർ പിന്തുണ നൽകിയേക്കുമെന്ന് സൂചന.വി.സി.കെ സംസ്ഥാന സമിതി യോഗത്തിൽ ടി.വി.കെയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായതായാണ് സൂചന. പാർട്ടി അദ്ധ്യക്ഷൻ തോൽ തിരുമാവളനെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതോടെയാണ് വിസികെ അയഞ്ഞത്.
വിഡികെ തീരുമാനം വന്നാൽ അതനുസരിച്ചാകും സത്യപ്രതിജ്ഞ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
വി.സി.കെ ഒരു ഘട്ടത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചിരുന്നു.

