‘വി​ജ​യ് കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത് മോ​ദി​യെ ഭ​യ​ന്ന്’, ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ

  • Home-FINAL
  • Business & Strategy
  • ‘വി​ജ​യ് കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത് മോ​ദി​യെ ഭ​യ​ന്ന്’, ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ

‘വി​ജ​യ് കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത് മോ​ദി​യെ ഭ​യ​ന്ന്’, ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ


ചെ​ന്നൈ: കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് വി​ട്ടു​നി​ന്ന​തി​ൽ ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​ന്നാ​ണ് വി​ജ​യ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ആ​രോ​പി​ച്ചു. വി​ജ​യ് അ​വ​സാ​ന​നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യെ​ന്നും മോ​ദി​യെ ഈ ​മാ​സം 22ന് ​വി​ജ​യ് കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നു​മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി​ക്കോ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​ത് അ​പ​ക​ടം ആ​കു​മെ​ന്ന് വി​ജ​യ്ക്ക് തോ​ന്നി, അ​തു​കൊ​ണ്ടാ​ണ് വി​ട്ടു​നി​ന്ന​തെ​ന്നും ഇ​ള​ങ്കോ​വ​ൻ പ്ര​തി​ക​രി​ച്ചു. ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌ എ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ജ​യ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​ഖാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ, രേ​വ​ന്ത് റെ​ഡ്ഢി തു​ട​ങ്ങി നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻറ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി​പി​ഐ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, വി​വി​ധ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​ർ തു​ട​ങ്ങി​യ​വ​രും പങ്കെടുത്തു.

Leave A Comment