വിഴിഞ്ഞത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു

  • Home page
  • Business & Strategy
  • വിഴിഞ്ഞത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു

വിഴിഞ്ഞത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്കുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്രതിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്നറുകൾ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സാണ്. വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്’ തുറമുഖത്ത് അടുക്കും. അവിടെനിന്നും വലൻസിയയിൽ നങ്കൂരമിടും. കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ 60 ദിവസത്തോളം വേണ്ടിവരാറുള്ള സ്ഥാനത്ത് വിഴിഞ്ഞം വഴി 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കുന്നു.

Leave A Comment