ഡോ. പി. വി. ചെറിയാന്റെ വിയോഗത്തിൽ വിശ്വകല സാംസ്കാരിക വേദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

  • Home-FINAL
  • Business & Strategy
  • ഡോ. പി. വി. ചെറിയാന്റെ വിയോഗത്തിൽ വിശ്വകല സാംസ്കാരിക വേദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഡോ. പി. വി. ചെറിയാന്റെ വിയോഗത്തിൽ വിശ്വകല സാംസ്കാരിക വേദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.


ദീർഘകാലമായി ആതുരസേവനരംഗത്തും പൊതുപ്രവർത്തനരംഗത്തും വിവിധ സാമൂഹിക മേഖലകളിലും നിറസാന്നിധ്യമായിരുന്ന ഡോ. പി. വി. ചെറിയാന്റെ വിയോഗത്തിൽ വിശ്വകല സാംസ്കാരിക വേദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.വിശ്വകലയുടെ ഇരുപതാം വാർഷികാഘോഷമായ VIBE FEST-ന്റെ പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം, സംഘടനയുടെ പ്രവർത്തനങ്ങൾക്ക് എന്നും ആത്മാർത്ഥമായ പിന്തുണയും വിലപ്പെട്ട സഹകരണവും നൽകിയ ആദരണീയ വ്യക്തിത്വമായിരുന്നു.അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും എന്നും സ്മരിക്കപ്പെടുന്നതാണ്.

ഡോ. പി. വി. ചെറിയാന്റെ വേർപാട് പ്രവാസി സമൂഹത്തിനും ആതുരസേവന-ജീവകാരുണ്യ രംഗങ്ങൾക്കും നികത്താനാകാത്ത നഷ്ടമാണെന്ന് വിശ്വകല സാംസ്കാരിക വേദി പ്രസിഡന്റ് രാജൻ എം. എസ്., ജനറൽ സെക്രട്ടറി മണികണ്ഠൻ കുന്നത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പരേതന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ വിശ്വകല സാംസ്കാരിക വേദി ആത്മാർത്ഥമായി പങ്കുചേരുന്നതായും അവർ അറിയിച്ചു.

Leave A Comment