വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 12 ന്

  • Home-FINAL
  • Business & Strategy
  • വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 12 ന്

വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 12 ന്


വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയും ബദർ അൽ സഫാ മെഡിക്കൽ സെന്ററും സംയുക്തമായി പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 12 വെള്ളിയാഴ്ച രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ ഹമല നെസ്റ്റോയ്ക്ക് സമീപമുള്ള ബദർ അൽ സഫാ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക.​’ആരോഗ്യമുള്ള നിങ്ങൾ, മെച്ചപ്പെട്ട നാളെ‘ എന്ന സന്ദേശവുമായി നടത്തുന്ന ക്യാമ്പിൽ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ നിരവധി സൗജന്യ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്.ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ,ടോട്ടൽ കൊളസ്ട്രോൾ, എസ്.ജി.പി.ടി – ലിവർ ഫങ്ഷൻ ടെസ്റ്റ് ,​ക്രിയാറ്റിനിൻ – കിഡ്നി ഫങ്ഷൻ ടെസ്റ്റ് ,യൂറിക് ആസിഡ് ഇവയ്ക്ക് പുറമെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ബദർ അൽ സഫാ മെഡിക്കൽ സെന്ററിന്റെ പ്രത്യേക പ്രിവിലേജ് കാർഡുകളും സൗജന്യമായി ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

​തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി പ്രവാസികൾ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വോയ്‌സ് ഓഫ് ആലപ്പി ഭാരവാഹികൾ അഭ്യർത്ഥിച്ചു.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

​ഷഫീഖ്: 66661230
​പ്രവീൺ പ്രസാദ്: 33259279
​അനൂപ് ശശികുമാർ: 35698384
സന്തോഷ്‌ ബാബു : 39163509

Leave A Comment