മെയ് ഒന്ന്, 2026 മുതൽ ‘ആട്ടം 1.0’; വി.ഒ.ടി ബഹ്‌റൈന്റെ ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം

  • Home-FINAL
  • Business & Strategy
  • മെയ് ഒന്ന്, 2026 മുതൽ ‘ആട്ടം 1.0’; വി.ഒ.ടി ബഹ്‌റൈന്റെ ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം

മെയ് ഒന്ന്, 2026 മുതൽ ‘ആട്ടം 1.0’; വി.ഒ.ടി ബഹ്‌റൈന്റെ ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം


ബഹ്റിനിലെ തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മയായ “വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്‌റൈൻ ഫോറത്തിന്റെ” ആഭിമുഖ്യത്തിൽ “ആട്ടം 1.0 – സീസൺ 1” എന്ന പേരിൽ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം, മെയ് 1 മുതൽ ആരംഭിക്കും.8 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി, മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 100 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 50 യു.എസ്. ഡോളറും നൽകും.സോഷ്യൽ മീഡിയയിലെ ജനപ്രീതി അടിസ്ഥാനമാക്കി, പ്രത്യേക “പോപ്പുലാരിറ്റി അവാർഡും” ഉണ്ടായിരിക്കും.മെയ് 15 വരെയാണ് എൻട്രികൾ സ്വീകരിക്കുക. വിജയികളെ മെയ് 28ന് പ്രഖ്യാപിക്കുകയും,മെയ് 29ന് ഗ്രാൻഡ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുകയും ചെയ്യും.

സിനിമാ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമാറ്റിക് ഡാൻസ് പ്രകടനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂകയുള്ളു.രജിസ്ട്രേഷൻ,ഗൂഗിൾ ഫോം മുഖേനയാണ്.കൂടുതൽ വിവരങ്ങൾക്ക്; നിമ്മി എസ്.വി (ചീഫ് ഇവന്റ് കോർഡിനേറ്റർ /ലേഡീസ് വിംഗ് സെക്രട്ടറി) – 33304348, ആനന്ദ് വി നായർ (ജനറൽ സെക്രട്ടറി) – 36389615, അംജിത് മോഹൻ (എന്റർടൈൻമെന്റ് വിംഗ് സെക്രട്ടറി) – 37341052, സെൻ ചന്ദ്രബാബു (വൈസ് പ്രസിഡന്റ്) – 35457919 എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Leave A Comment