വിമൻ എക്രോസ് എല്ലാ വർഷവും നടത്തിവരാറുള്ള ‘കടുത്ത വേനലിൽ അല്പം ആശ്വാസം ‘ ( ബീറ്റ് ദ ഹീറ്റ് )എന്ന പദ്ധതി ന്യൂ ഹൊറൈസൺ സ്കൂൾ ബഹ്റൈനുമായി ചേർന്ന് ഈ കഴിഞ്ഞ ജൂൺ 12ന് നടപ്പിലാക്കി.കൊടും ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കരുണയുടെ തണുത്ത സഹായഹസ്തം.
ഉമ്മുൽ ഹസ്സം മേഖലയിലെ ഒരു വർക്ക്സൈറ്റിൽ വിമൻ എക്രോസ്സ് വോളന്റീർസും ന്യൂ ഹോറൈസൺ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസുകൾ, സംഭാരം, ലഘുഭക്ഷണങ്ങൾ,തൊപ്പികൾ കൂടാതെ ഹോം ബേക്കർമാർ പ്രത്യേകം തയ്യാറാക്കിയ കേക്കുകൾ എന്നിവ വിതരണം ചെയ്യ്തു.
പ്രോഗ്രാമിന്റെ ഉദ്ഘാടനം ന്യൂ ഹൊറൈസൺ സ്കൂളിന്റെ പ്രിൻസിപ്പാൾ വന്ദന സതീഷ് നിർവഹിച്ചു.സമൂഹത്തിന്റെ ഓരോ കോണുകളിലും എങ്ങനെ ആണ് ആളുകൾ തൊഴിൽ ചെയ്തു ജീവിക്കുന്നത് എന്ന് കുട്ടികൾ മനസിലാക്കിയതായും, ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ നമ്മോടൊപ്പം ഏർപ്പെടാൻ താല്പര്യം ഉള്ളതായും അവർ പറഞ്ഞു.മറുപടിയായി,കുട്ടികളിൽ ഇങ്ങനെ ഉള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് സമൂഹത്തിനോട് പ്രതിബദ്ധതയും കാരുണ്യമുള്ള ഒരു പുതിയ തലമുറയെ രൂപപ്പെടുത്താൻ കഴിയും എന്ന് വിമൺ എക്രോസ് സ്ഥാപക സുമിത്ര പറഞ്ഞു.
ലൈറ്റ് ഓഫ് കൈൻഡ്നസിന്റെ സ്ഥാപകനായ സയ്യിദ് ഹനീഫിനും, ന്യൂ ഹൊററൈസൺ സ്കൂൾ നോൺ അക്കാഡമിക് കോർഡിനേറ്റർ മിസ്സിസ് ലിജിക്കും, പരിപാടിക്ക് മധുരം പകർന്ന ഹോം ബേക്കർമാരായ രശ്മി അനൂപിനും സൂര്യക്കും നന്ദി രേഖപെടുത്തി.ഈ പരിപാടിയിൽ പങ്കെടുത്ത വുമൺ അക്രോസ്സ് ടീമംഗങ്ങളായ സിമി അശോക് , സൗമ്യ ലതീഷ്, ജെന്നി ഫിലിപ്പ്, മഞ്ജു ഷാജു, റീഷ്മ വിനോദ്, ടിന്റു ബിനു, രേഖ അർജുൻ, ജസ്മ വികാസ്, സിത മഹേഷ്,ജൂലി ഷിജു എന്നിവരേയും പ്രത്യേകം അഭിനന്ദിച്ചു.
അതിനുപുറമേ, ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ നിലകൊണ്ട വുമൺ എക്രോസ്സിലെ എല്ലാ അംഗങ്ങളോടും അവർക്കുള്ള നന്ദിയും കടപ്പാടും അറിയിച്ചു