കോഴിക്കോട്: സിപിഎം വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തനിക്കെതിരെയും വിമർശനങ്ങൾ ഉയർന്നതായി വെളിപ്പെടുത്തിയ അദ്ദേഹം, സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് സംസ്ഥാന സമിതി ചേർന്നതെന്നും ഇല്ലാത്തപക്ഷം സമ്മേളനം കൊണ്ട് അർഥമില്ലെന്നും വ്യക്തമാക്കി. തെറ്റുകൾ തിരുത്തുന്നതിലൂടെ പാർട്ടി കൂടുതൽ കരുത്താർജ്ജിക്കുമെന്നും 19 പേർ ഇതുവരെ ചർച്ചയിൽ പങ്കെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന നിർദേശവും ചർച്ചകളിൽ ഉയർന്നതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും പ്രതിരോധം ഉയര്‍ത്താനുള്ള ചര്‍ച്ചകളുണ്ടായി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരെ പോരാട്ടം സാധ്യമല്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിന് പ്രത്യേക ആപ്പുകള്‍ വേണമെന്ന് നിര്‍ദേശം ഉയര്‍ന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
