”നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണം; കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു, ഇരയെ കുറ്റവാളിയാക്കുന്നു”  തലാലിന്റെ സഹോദരൻ

  • Home-FINAL
  • Kerala
  • ”നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണം; കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു, ഇരയെ കുറ്റവാളിയാക്കുന്നു”  തലാലിന്റെ സഹോദരൻ

”നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണം; കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു, ഇരയെ കുറ്റവാളിയാക്കുന്നു”  തലാലിന്റെ സഹോദരൻ


നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്ന് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് താത്പര്യമില്ലെന്നും ശിക്ഷ നടപ്പിലാക്കണമെന്നുമാണ് അഭിപ്രായമാണെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണമെന്നും തങ്ങളുടെ ടെ കുടുംബം ഒരുപാട് അനുഭവിച്ചെന്നും ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കിയെന്നും സഹോദരൻ പറഞ്ഞു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണ്. അതേ പോലെ ഇരയെ കുറ്റവാളിയായി കാണിക്കുകയാണ്. ഒരു കുറ്റകൃത്യത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും മെഹദ് പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ സജീവമായി നടക്കുന്നതിനിടെയായിരുന്നു തലാലിന്റെ കുടുംബത്തിന്റെ പ്രതികരണം. സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയ്യാറാകുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.

Leave A Comment