ഇത്തവണത്തെ ആഘോഷങ്ങൾ ആരോഗ്യകരമായ വാർധക്യത്തിന് യോഗ’ എന്ന പ്രമേയത്തിൽ ആണ് നടന്നത് . ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന യോഗാ സെഷന് ഇന്ത്യൻ കൾച്ചർ ടീച്ചർ ഡോ. നർപാൽ സിംഗും ബഹ്‌റൈനി യോഗ പരിശീലക മെയ് അവാദയും നേതൃത്വം നൽകി.വിവിധ മേഖലകളിൽ നിന്നുള്ള അറുനൂറിലധികം യോഗാഭ്യസികൾ പരിപാടിയിൽ പങ്കെടുത്തു.ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പരിപാടിക്ക് നേതൃത്വം നൽകി.ബഹ്‌റൈൻ സമൂഹത്തോടുള്ള ആദരവായും ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രകടനമായും ഈ ഒത്തുചേരലിനെ അംബാസഡർ വിനോദ് കെ. ജേക്കബ് വിശേഷിപ്പിച്ചു.

ബഹ്‌റൈൻ മുൻ തൊഴിൽ മന്ത്രി അബ്ദുൽനബി അൽ ഷൂല മുഖ്യാതിഥിയായി പങ്കെടുത്തു.ആഗോളതലത്തിൽ ഇന്ത്യ ലോകത്തിന് നൽകിയ വലിയ സമ്മാനമാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു..ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയും ചടങ്ങിൽ സംസാരിച്ചു.ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിലും ബഹ്‌റൈൻ പങ്കാളിയായി. ജൂൺ 14 മുതൽ 21 വരെ കേന്ദ്ര ആയുഷ് മന്ത്രാലയം നടത്തിയ യൂട്യൂബ് ലൈവ് യോഗാ സെഷനിൽ ഒന്നരക്കോടിയിലധികം ആളുകളാണ് പങ്കെടുത്തത് എന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യോഗ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾ വിജയമാക്കാൻ സഹായിച്ച മുഴുവൻ ഇന്ത്യൻ പ്രവാസി സംഘടനകൾക്കും ബഹ്‌റൈനി സുഹൃത്തുക്കൾക്കും എംബസി നന്ദി അറിയിച്ചു
